വ്യാജ പോക്സോ കേസിൽ ഒന്നര വർഷം ജയിലിൽ, ഒടുവിൽ വെറുതെ വിട്ട് കോടതി; കള്ളക്കേസിന് പിന്നിൽ ഭാര്യ

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഒന്നരവർഷം ജയിലിൽ കഴിഞ്ഞ 43-കാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്‍കിയത് കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ 43-കാരനെതിരേ കേസെടുത്തത്. പതിനഞ്ചുവയസ്സുള്ള മകളെ ഭര്‍ത്താവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഭാര്യയുടെ പരാതി. താൻ സഹോദരന്റെ വീട്ടിൽ കഴിഞ്ഞ ഒരു മാസത്തോളം മക്കൾ ഭർത്താവിന്റെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് ഭർത്താവ് മൂത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ യുവതി നൽകിയ പരാതിയിലുണ്ടായിരുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അതിക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.

Also Read; മഹാരാഷ്ട്രയില്‍ 19 കാരിക്ക് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

യുവതിയുടെ പരാതിയെ അനുകൂലിക്കുന്ന മൊഴിയാണ് കേസിൽ മകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പിതാവ് തന്നെ പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 15 വയസുകാരി പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവിൽ കോടതി വിചാരണക്കിടെ സംഭവം കള്ളക്കേസാണെന്ന് തെളിഞ്ഞു. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പോക്‌സോ കേസില്‍ ഒന്നരവര്‍ഷത്തോളമാണ് 43-കാരന്‍ ജയില്‍വാസം അനുഭവിച്ചത്.

Also Read; മരണത്തിൽ ദുരൂഹതയെന്ന് പരാതി; സംസ്കാരം കഴിഞ്ഞ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

ദമ്പതിമാര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് വ്യാജ പീഡന പരാതിക്ക് കാരണമായതെന്നാണ് വിചാരണയില്‍ കണ്ടെത്തിയത്. കൂടാതെ വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളും ലഭിച്ചില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകള്‍ നല്‍കിയ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി. അച്ഛന്റെ പേരിലുള്ള ഭൂമി അമ്മയ്ക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായും ഇതിനുശേഷമാണ് മൂത്തസഹോദരി അച്ഛനെതിരേ പീഡന ആരോപണം ഉന്നയിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴിയായി നല്‍കിയത്. അമ്മയുടെ നിര്‍ബന്ധത്തിലാണ് സഹോദരി ഇങ്ങനെ പരാതി ഉന്നയിച്ചതെന്നും പത്തുവയസ്സുകാരി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News