കെഎസ് ചിത്രക്കെതിരെ വിമർശനം; ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്നയാളെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെഎസ് ചിത്രയുടെ ആഹ്വാനത്തിനെതിരെ സൂരജ് സന്തോഷ് വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് സൂരജ് സൈബർ ആക്രമണത്തിനിരയായത്.

Also Read; എറണാകുളത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനും ഫോൺ വിളിച്ച അസഭ്യം പറഞ്ഞതിനാണ് പൊലീസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിട്ടുള്ളത്. അപകീർത്തിപ്പെടുത്താൻ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിനു പിന്നാലെ തന്നെ ഇയാളെ ജാമ്യത്തിൽ വിട്ടു.

Also Read; പ്രതിഷ്ഠാ ചടങ്ങ്: അയോധ്യ കേസ് വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ നാല് പേര്‍ പങ്കെടുക്കില്ല

കെഎസ് ചിത്രയെപ്പോലുള്ളവർ വസ്തുതകളെ മനഃപൂർവം മറക്കുന്നുവെന്നും ഇനിയും ഇത്തരം കപട മുഖങ്ങൾ അഴിഞ്ഞുവീഴാനുണ്ടെന്നുമായിരുന്നു സൂരജിന്റെ വിമർശനം. ഇതിനെത്തുടർന്നായിരുന്നു സൈബർ ആക്രമണം ഉണ്ടായത്. സൈബർ ആക്രമണത്തിനെതിരെ പിന്തുണ കിട്ടിയില്ലെന്നു വ്യക്തമാക്കി സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽ നിന്ന് സൂരജ് സന്തോഷ് രാജിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News