ലക്ഷ്യം അതിഥി തൊഴിലാളികള്‍ക്കിടയിലെ വില്‍പ്പന ; ഒന്നരലക്ഷം രൂപയുടെ കഞ്ചാവ് കൈവശം വെച്ചയാള്‍ പിടിയില്‍

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന ലക്ഷ്യമിട്ട് കൈവശംവെച്ച ഒന്നരലക്ഷം രൂപയുടെ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ് പിടികൂടി. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.51 ഡപ്പികളിലായി സൂക്ഷിച്ച 5. 87 ഗ്രാം ഹെറോയിനും, 130 ചെറിയ പൊതികളിലായി സൂക്ഷിച്ച 880 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

Also Read : ബി എസ് എന്‍ എല്‍ ടവറിന്റെ കേബിള്‍ മോഷ്ടിച്ചവര്‍ പിടിയില്‍

അസം സ്വദേശി ബഹറുല്‍ ഇസ്ലാമാണ് എക്‌സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലരയോടെ കണ്ടന്തറ ഭാഗത്ത് റോഡരികില്‍ ലഹരി വില്‍പ്പനയ്ക്കിടെയാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. 51 ഡപ്പികളിലായി സൂക്ഷിച്ച 5. 87 ഗ്രാം ഹെറോയിന്‍, 130 ചെറിയ പൊതികളിലായി സൂക്ഷിച്ച 880 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

Also Read : പെരുമ്പാവൂരിൽ രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ഹെറോയിന് പൊതുവിപണിയില്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു.അമ്പതിനായിരം രൂപ വിലവരുന്ന കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ അളന്ന് തൂക്കി വില്‍പ്പന നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുമേഷ് പറഞ്ഞു. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും സംഘത്തില്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങിയതായും എക്‌സൈസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News