കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിലെ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് പോലീസിൻ്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടിക്കൊന്നത്. ധനേഷിൻ്റെ അമ്മയോട് ഓട്ടോ ഡ്രൈവറായ ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read: ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം; പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി

രാത്രിയിൽ പണിക്കർ റോഡിൽ വെച്ചാണ് ധനീഷ് കോല ചെയ്യുന്നത്. ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ സമീപത്തായി ശ്രീകാന്തിന്റെ കാർ കത്തിക്കിടക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുൻപ് കാർ കത്തിയെരിഞ്ഞതിന് പിന്നിലും ധനേശനെന്നാണ് വ്യക്തമാകുന്നത്.

Also Read: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീർന്നില്ല; ശൈലജ ടീച്ചർക്കെതിരെ വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തുടർന്ന് യുഡിഎഫ്

കഴുത്തിൽ ആഴത്തിലേറ്റ വെട്ടാണ് ശ്രീകാന്തിനെ മരണത്തിലേക്ക് നയിച്ചത്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News