തൃശൂർ ചെറുതുരുത്തിയിൽ ഹോട്ടലിൽ മോഷണം; ഒരാൾ അറസ്റ്റിൽ

തൃശൂർ ചെറുതുരുത്തിയിൽ ഹോട്ടലിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശി തരശിൽ വീട്ടിൽ 28 വയസുള്ള സുരേഷ് ആണ് ചെറുതുരുത്തി പൊലീസിന്റെ പിടിയിലായത്. ചെറുതുരുത്തി ചുങ്കം മുസ്ലിം പള്ളിക്ക് സമീപത്തുള്ള ഈറ്റ് ക്ലബ് എന്ന ഹോട്ടലിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. ഇവിടെ നിന്നും 2000 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കപ്പെട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണ്ണാർക്കാട് നിന്നും പ്രതി പിടിയിലായത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Also Read: അംബാനി കുടുംബത്തിലെ വിവാഹമടുക്കുന്നു. ആഘോഷത്തിന് കൊഴുപ്പേകാന്‍ വിചിത്ര നിര്‍ദ്ദേശവുമായി മുംബൈ ട്രാഫിക് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News