ഇസ്രയേൽ അധിനിവേശ മേഖലയായ ഗാസയിലെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്. കൊല്ലപ്പെടുന്നവരുടെ കണക്കിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്നതാണ്. ആരോഗ്യസംവിധാനം അത്യന്തം പരിതാപകരമായ അവസ്ഥയിലാണ് ഗാസയിലിപ്പോൾ. ഗാസയില്‍ 250ഓളം ആക്രമണങ്ങളാണ് ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ മാത്രം നടന്നിട്ടുള്ളത്.
Also Read; സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ് ആണ് ഈ വിവരങ്ങൾ എക്സ് സാമൂഹിക മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 100-ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവെന്നും അവിടെ ഒരാളും സുരക്ഷിതരല്ല എന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, കുട്ടികളുടെ ആശുപത്രിയായ അല്‍ റന്‍തീസി, അല്‍ നാസര്‍ ആശുപത്രി, സര്‍ക്കാര്‍ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഇസ്രയേല്‍ കരസേന വളഞ്ഞിരുന്നു.
ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്കുനേരെ അഞ്ചുതവണയാണ് വ്യോമാക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ 13 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 36 ആശുപത്രികളില്‍ പകുതിയിലേറെ ഇപ്പോള്‍ ഗാസയിൽ പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും പ്രവര്‍ത്തനം നിർത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here