ജമ്മു കശ്മീരിൽ തീവ്രവാദ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് സൈനികർക്ക് പരിക്ക്

JAMMU KASHMIR

ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദ ആക്രമണം. ഗുൽമാർഗിലെ ബോട്ട്പത്രിയിൽ ഉണ്ടായ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അഞ്ച് സൈനികർക്ക് പരിക്കുണ്ട്.

18 രാഷ്ട്രീയ റൈഫിൾസിന്റെ (ആർആർ) വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ലൈൻ ഓഫ് കണ്ട്രോളിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള ബോട്ട്പത്രിയിലേക്കുള്ള യാത്രയിലായിരുന്നു സൈനികർ. പോർട്ടറായി ജോലി ചെയ്തു വന്നിരുന്നയാളാണ് ആക്രമണത്തിൽ മരിച്ചത്.

നേരത്തെ വിവിധ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തിയിട്ടുള്ള പാകിസ്ഥാൻ്റെ ബോർഡർ ആക്ഷൻ ടീമിൻ്റെ (ബിഎടി) ഭാഗമായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ബോട്ട്പത്രി മേഖലയിൽ എത്തിയപ്പോഴാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് മറുപടിയായി സുരക്ഷാസേന കൗണ്ടർ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration