ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; കാപ്പാടിന് വീണ്ടും ബ്ലൂഫ്‌ളാഗ് അംഗീകാരം

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റാണ് കാപ്പാട് ബീച്ച് വീണ്ടും സ്വന്തമാക്കിയത്. സംസ്ഥാനത്ത് ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണ് കാപ്പാട്. മൂന്നുവര്‍ഷം മുമ്പും കാപ്പാട് ബീച്ചിന് ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മുമ്പ് ഉത്തര കന്നഡയിലെ ഹൊന്നാവറിനടുത്ത് സ്ഥിതിചെയ്യുന്ന കാസര്‍കോട് ബീച്ച്, ഉഡുപ്പിക്ക് സമീപമുള്ള പടുബിദ്രി ബീച്ച് എന്നിവയ്ക്കും ഈ പദവി ലഭിച്ചിരുന്നു.

ALSO READ:“ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ

ഇന്ത്യയില്‍ ആകെ 8 ബീച്ചുകള്‍ക്കാണ് ബ്ലൂഫ്ളാഗ് പദവി ലഭിച്ചത്. തീരശുചിത്വം, സുരക്ഷ, സേവനങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കര്‍ശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍ട്ടിഫിക്കറ്റിനായി ബീച്ചുകള്‍ പരിശോധിക്കുന്നത് മികച്ച പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ജൂറിയാണ്.

ALSO READ:തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തും: മന്ത്രി എ കെ ശശീന്ദ്രൻ

കാര്യക്ഷമമായ മാലിന്യസംസ്‌കരണരീതികള്‍, സൗരോര്‍ജത്തിന്റെ വിനിയോഗം, കാപ്പാടിന്റെ പരിസ്ഥിതിസൗഹൃദസമീപനം, പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്ളാഗ് പട്ടികയില്‍ ഇടംപിടിച്ചതെന്ന് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്നാണ് കാപ്പാട് എന്ന് സൂചിപ്പിക്കുന്നതാണ് ബ്ലൂ ഫ്ളാഗ് അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News