ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്; ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം

One Nation One election

ബിജെപി അജണ്ടയായ ഒരു രാജ്യം ഒരു തെരഞ്ഞെടപ്പിനെ ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.

Also Read: മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പറഞ്ഞ് അജിത് പവാർ, മഹായുതി സഖ്യത്തിൽ ആശയക്കുഴപ്പം

ബിൽ പ്രാവർത്തികമാകില്ലെന്നും സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രസർക്കാർ നാടകം കളിക്കുകയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെതിരെ പ്രതികരിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നുള്ള ന്യായീകരണമാണ് ബില്ലിനെ പറ്റി ബിജെപി മുന്നോട്ടുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News