‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് സാധ്യതകൾ പരിശോധിക്കുന്നത്.

Also Read: മാനസികമായി വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാനായി കേന്ദ്രം ഒരുങ്ങിയത്.ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സമിതിയും രൂപീകരിച്ചു. 2018 ൽ ലോ കമ്മീഷൻ നൽകിയ കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക. ഭരണഘടനയിലെ നിലവിലെ ചട്ട പ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ലെന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതി അന്ന് നിരീക്ഷിച്ചത്. 50% സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് പ്രാവർത്തികമായാൽ പ്രാദേശിക പാർട്ടികൾക്ക് തിരിച്ചടിയാകും. വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും ബില്ലിനെ എതിർക്കാനാണ് സാധ്യത. നിലവിൽ രൂപീകരിച്ച സമിതി സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയെക്കും. ബില്ല് പാർലമെൻറിൽ വരുമ്പോൾ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Also Read: വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News