താനൂര്‍ ബോട്ടപകടം; ഒരാളുടെ നില ഗുരുതരം

താനൂര്‍ ബോട്ടപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരം. അപകടത്തില്‍പ്പെട്ട കുട്ടിയുടെ നില ഗുരുതരമെന്നാണ് വിവരം. ഈ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നും സൂചനയുണ്ട്. അതേസമയം, പരുക്കേറ്റ 9 പേര്‍ അപകടനില തരണം ചെയ്തു. അപകടത്തില്‍പ്പെട്ട പത്ത് പേരെയാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന പൂരപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ അപകടമുണ്ടായത്. ഇരുപത്തിരണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തില്‍ മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്‌സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News