കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് വീട്ടുടമ അഷറഫ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തൊൻപതാം തീയതിയാണ് അഷറഫും കുടുംബവും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വീട് പൂട്ടി മധുരയിലേക്ക് പോയത്.ഞായറാഴ്ച രാത്രി പത്തരയോടെ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
അടുക്കള ഭാഗത്തെ ജനലിൻ്റെ ഗ്രിൽസ് മുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.അലമാര കുത്തിത്തുറന്ന് ലോക്കറിൻ്റെ താക്കോൽ കൈക്കലാക്കിയായിരുന്നു കവർച്ച.ഒരു കോടി രൂപയും 300 പവനുമാണ് കവർന്നത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ പറഞ്ഞു. മൂന്ന് പേർ വീടിൻ്റെ വലതുഭാഗത്തെ മതിൽ ചാടിക്കടക്കുന്നതിൻ്റെ സിസിടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
വിരലടയാള വിഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ സ്റ്റേഷൻ വരെയെത്തി.മോഷണത്തിന് മുൻപോ ശേഷമോ മോഷ്ടാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നാണ് നിഗമനം.സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here