സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പി വി സത്യനാഥൻ (64) ആണ് വെട്ടേറ്റു മരിച്ചത്. പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Also Read: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി

ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. മൃതദേഹം പൊതുദർശനത്തിനു ശേഷം സംസ്കരിക്കും.

Also Read: മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കണ്ണൂരില്‍; കര്‍മപദ്ധതികള്‍ തയ്യാറാക്കും

സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News