വിജയ് സേതുപതിയുടെ അൻപതാം ചിത്രം; ഒറ്റ ദിവസം കൊണ്ട് മഹാരാജ നേടിയ കളക്ഷൻ

റിലീസ് ചെയ്തതിനു പിന്നാലെ വിജയ് സേതുപതി ചിത്രം മഹാരാജ നേടിയത് 10 കോടിയിലധികം രൂപ.വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം കൂടിയായ മഹാരാജ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനു ലഭിക്കുന്നത് എന്നതിന് തെളിവാണ് ഒറ്റ ദിവസം കൊണ്ട് നേടിയ ഈ കളക്ഷൻ.

ALSO READ: ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരന് രക്ഷകനായി സിവിൽ പൊലീസ് ഓഫീസർ

ആദ്യദിനത്തിൽ സിനിമയുടെ പ്രീ സെയ്‌ലുകളിലൂടെ മാത്രം നാല് കോടിയിലധികം രൂപയും നേടി. അടുത്തിടെ ബോക്സോഫീസിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിജയ് സേതുപതി ചിത്രമായിരിക്കും മഹാരാജ. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. നിഥിലൻ സാമിനാഥൻ ആണ് സംവിധാനം അനുരാഗ് കശ്യപും സിനിമയിൽ ഒരു പ്രധാന റോളിലെത്തുന്നു .മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: ജര്‍മനിയുടെ കിടിലന്‍ തിരിച്ചുവരവ് ; യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News