ഗുജറാത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം, തകർന്നത് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിച്ചു കൊണ്ടിരുന്ന പാലം അപ്രതീക്ഷിതമായി തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ തൊഴിലാളികളിൽ ഒരാളാണ് മരണപ്പെട്ടിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ALSO READ: ഉത്തർപ്രദേശിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും 3 മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി

അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നാല് തൊഴിലാളികളാണ് അപകടത്തിൽ അകപ്പെട്ടിട്ടുള്ളതെന്ന് എസ്പി ഗൗരവ് ജസാനി പറഞ്ഞു. ഇതിൽ രണ്ടുപേർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ്പി അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുള്ള രണ്ടു പേർക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News