തൃശൂരില്‍ കിണര്‍ ഇടിഞ്ഞ് വീണ് അപകടത്തില്‍പ്പെട്ട വയോധികന്‍ മരിച്ചു

തൃശൂരില്‍ കിണര്‍ ഇടിഞ്ഞ് വീണ് അപകടത്തില്‍പ്പെട്ട വയോധികന്‍ മരിച്ചു. ചേര്‍പ്പ് സ്വദേശി പ്രഭാകരന്‍ (64) ആണ് മരിച്ചത്.

Also read- ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 60 കി.മി വേഗം; വാഹനങ്ങളുടെ വേഗപരിധി പുതുക്കി

സിഎന്‍എന്‍ സ്‌കൂളിന് സമീപം ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പ്രഭാകരനൊപ്പം ഭാര്യ വത്സലയും കിണറ്റില്‍ വീണിരുന്നു. ഇവരെ പിന്നീട് രക്ഷിച്ചു. പ്രഭാകരന് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read- ‘ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതി വാദി; വിശ്വസിക്കാന്‍ കൊള്ളില്ല’; വിമര്‍ശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

പ്രഭാകരന് ചേര്‍പ്പ് സെന്റര്‍ പരിസരങ്ങളില്‍ കുടിവെള്ളം എത്തിച്ചുകൊടുക്കുന്ന ജോലിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് ഇദ്ദേഹം കിണറ്റില്‍ വീണത്. അമിതമായി മദ്യപിച്ചിരുന്ന പ്രഭാകരന്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ വത്സല കിണറ്റില്‍ വീണത്. ഇവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News