മണിപ്പൂരിൽ കാങ്‌പോക്പി ജില്ലയിൽ രാവിലെയുണ്ടായ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിൽ എത്താനിരിക്കവെയായിരുന്നു സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ കലാപബാധിത പ്രദേശങ്ങളിലേക്കുള്ള വഴിമധ്യേ പൊലീസ് തടഞ്ഞിരുന്നു. രാഹുൽ യാത്ര ചെയ്തിരുന്ന വാഹനവ്യൂഹത്തിന് മുൻപിൽ ബാരിക്കേഡുകൾ വെച്ചായിരുന്നു പൊലീസ് തടഞ്ഞത്. മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണന്നും രാഹുൽ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നുമായിരുന്നു പൊലീസ് വാദം. ഒരു മണിക്കൂറോളമായി രാഹുലിനെ തടഞ്ഞിട്ടതിനെ തുടർന്ന് പോലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കം ഉടലെടുത്തിരുന്നു. നൂറുകണക്കിന് മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് നീക്കാൻ ശ്രമിച്ചതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ALSO READ: മതപരമായ ആചാരം, ഉത്തര്‍പ്രദേശില്‍ കൊച്ചുകുട്ടിയുടെ ശരീരത്തില്‍ ചൂടുപാല്‍ ഒഴിച്ചു
തുടർന്ന് രാഹുൽ ഗാന്ധി തത്ക്കാലം ഇംഫാലിലേക്ക് മടങ്ങി. മണിപ്പൂരിൽ തന്നെ തുടരുമെന്നും യാത്ര ഒരു കാരണവശാലും നിർത്തലാക്കില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് ഹെലികോപ്ടർ മാർഗം രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലേക്ക് എത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here