തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. അപകടം ഉണ്ടായത് സാത്തൂരിലെ പനയാടിപ്പട്ടിയിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
Also read:മലപ്പുറത്ത് പണികൊടുത്ത് മിന്നൽ പണിമുടക്ക്; ഡ്രൈവർമാരായി പൊലീസ്
സ്ഫോടനം ഉണ്ടായത് പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ്. അപകടത്തിൽ മരിച്ചത് കണ്ടിയാർ പുരം സ്വദേശി ഷൺമുഖരാജ (38) ആണ്. സംഭവസമയത്ത് ഷൺമുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Also read:33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിൽ പോകാൻ ഇനി വിസ വേണ്ട
മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പനയാടിപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്കങ്ങളുടെ ഹബ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 6.5 ലക്ഷത്തിലധികം കുടുംബങ്ങൾ ഈ വ്യവസായത്തെ ഉപജീവന മാർഗമായി ആശ്രയിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here