നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറി; ഒരു മരണം

ആലുവ അമ്പാട്ട്കാവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്, രണ്ടുപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. ആലുവയിൽ നിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അമ്പാട്ടുകാവ് ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറിയത്. കാർ പൂർണമായി തകർന്നു. ഫയർഫോഴ്സ് എത്തിയാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത് .ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News