കൂടരഞ്ഞി – മുക്കം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന കൂടരഞ്ഞി സ്വദേശി മരിച്ചു

koodaranhi accident

കൂടരഞ്ഞി – മുക്കം റോഡിൽ പട്ടോത്ത് വെച്ച് കാറ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ കൂടരഞ്ഞി സ്വദേശി മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെരീഫാണ് അപകടത്തിന് പിന്നാലെ മരണത്തിനു കീഴടങ്ങിയത്.

Also Read; ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി അന്തരിച്ചു

കൂടരഞ്ഞി മുക്കം റോഡിൽ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കാറ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. കൂടരഞ്ഞി അങ്ങാടിയിലെ ഗുഡ്സ് ഡ്രൈവർ ആണ് മരിച്ച ഷരീഫ്. മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിരിക്കെയാണ് മരണം.

Also Read; മലപ്പുറത്തെ നിപ സംശയം; മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News