തൃശൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം

തൃശൂർ ചാഴൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി വേളൂക്കര വീട്ടിൽ 60 വയസുള്ള ഗോപിയാണ് മരിച്ചത്. രാവിലെ ആറു മണിയോടെ ചാഴൂർ തെക്കേ ആലിന് സമീപമായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപത്തെ വളവിൽ വെച്ച് തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്.

Also Read; ‘പണിയെടുത്തു പ്രതിഫലം തന്നില്ല’, രതീഷ് രാമകൃഷ്‌ണ പൊതുവാളിനും നിർമാതാക്കൾക്കുമെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ

ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. എതിർ വശത്തെ ഹോട്ടലിൽ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുന്നിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. പരിക്കേറ്റ ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോപിക്ക് സമീപം ഉണ്ടായിരുന്ന അന്തോണി, ശ്രീധരൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

Also Read; ‘ജീവിതത്തിൽ ഒരു പുസ്തകവും കൈ കൊണ്ട് തൊടാത്ത ഒരാൾ ഭരണഘടന കയ്യിലെടുത്തെങ്കിൽ, ആരോ അയാളെ ആ പുസ്തകം കാണിച്ച് ഭയപ്പെടുത്തിയിട്ടുണ്ട്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News