തൃശ്ശൂരിൽ ഇരുചക്രവാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു

തൃശൂർ ചേലക്കരയിൽ ഇരു ചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. വെല്ലങ്ങിപ്പാറ സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ 21 വയസുള്ള അബു ത്വാഹിർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരക്കാട് സ്വദേശി അനസ്സിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11:00 മണിയോടെ ഉദുവടി ഇറക്കം കഴിഞ്ഞ് ചെറങ്കോണം പ്രദേശത്തെ വളവുള്ള ഭാഗത്തായിരുന്നു അപകടം.

Also Read: കാനഡയിലെ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഇന്ത്യന്‍ വംശജന്‍ പിടിയില്‍

ചേലക്കരയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച ശേഷം സ്ലാബ് ഇട്ടു മൂടാത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.

Also Read: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News