തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

accident

തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല തവക്കല്‍പ്പടി- കിഴക്കേ ചക്കിങ്ങല്‍ ഇന്ദിരാദേവി എന്ന 65 കാരിയാണ് മരിച്ചത്.

ആലത്തൂര്‍ കാടാമ്പുഴ റൂട്ടിലോടുന്ന മര്‍വ എന്ന ബസ്സിന്റെ ഡോറിലൂടെ തെറിച്ചുവീണു വയോധികക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

Also Read : സ്വന്തം വീട്ടിൽ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസിൽ പരാതി നൽകി: ഒടുവിൽ ട്വിസ്റ്റ്

തിരുവില്വാമല ഗവണ്‍മെന്റ് വെക്കേഷണല്‍ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ അടുത്തുവച്ചാണ് സംഭവം. അമിത വേഗതയില്‍ വളവ് വീശിയൊടിക്കുന്നതിനിടെ ഇന്ദിരാദേവി ഡോറിലൂടെ തെറിച്ച് വീഴുകയായിരുന്നു

രാവിലെ 7 30 ഓടുകൂടിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടമുണ്ടായതോടെ കണ്ടക്ടറും ഡ്രൈവറും ബസില്‍ നിന്ന് ഇറങ്ങി ഓടി. പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read : എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News