ബസില്‍ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; യുവാവ് മരിച്ചു

bike Accident

ബസില്‍ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നിലാണ് അപകടം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ പാലയ്ക്കപ്പറമ്പ് പാണാത്ര വീട്ടില്‍ സുഭാഷിന്റെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. ബുധനാഴ്ച പകല്‍ നാലോടെയായിരുന്നു അപകടം.

അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് (18)പരിക്കേറ്റു. ചാലക്കുടി ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്ക് ബസില്‍ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷം തലോര്‍ സഹകരണ ബാങ്കിന്റെ ആംബുലന്‍സെത്തിയാണ് പരിക്കേറ്റവരെ തൃശൂരിലെത്തിച്ചത്. നിരവധി തവണ വിളിച്ചിട്ടും ടോള്‍ പ്ലാസയില്‍ നിന്ന് ആംബുലന്‍സ് സേവനം ലഭ്യമായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

ദേശീയപാതയോരത്തെ കാനയുടെ സ്ലാബില്‍ തലയിടിച്ച് വീണ അഭിജിത്തിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News