ഭാരതപ്പുഴയ്ക്ക് സമീപം തീപിടിത്തം; ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം ഭാരതപ്പുഴയിൽ തീപിടുത്തം. ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഭാരതപ്പുഴയിൽ മഞ്ചാടിക്ക് സമീപമാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും വന്ന അഗ്നി സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

Also Read: സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ രാജിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News