സംസ്ഥാന ശിശുക്ഷമ സമിതിയുടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കൽ കേന്രങ്ങളിൽ പോറ്റമ്മമാരുടെ സ്നേഹവാത്സല്യ തണലില്‍ വളര്‍ന്ന നൂറ് കുരുന്നുകളെ ദത്ത് നൽകി ശിശുക്ഷേമ സമിതി സർവ്വക്കാല റെക്കോർഡിലേക്ക്. പുതിയ ഭരണസമിതി 2023- ഫെബ്രുവരി മാസം അവസാനം ചുമതലയേറ്റു ചുരുങ്ങിയ ഒന്നര വർഷം പിന്നിട്ടപ്പോഴാണ് സമിതി അപൂർവ്വ റിക്കാർഡിലേക്ക് കടന്നിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നും എഴ് കുട്ടികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ മതാപിതാക്കളൊടൊപ്പം കൈപിടിച്ച് പടിയിറങ്ങിയപ്പൊഴാണ് ദത്ത് പോയവരുടെ എണ്ണം സെഞ്ചുറി തികഞ്ഞത്.
Also read:ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇതില്‍ 17കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് ആണ് കടൽ കടന്ന് പോയത്. ഇതും സര്‍വ്വകാല റിക്കാര്‍ഡാണ്. കേരളത്തിൽ 49 പേരും മറ്റ് സംസ്ഥാനങ്ങളിലേക്ക് 34 പേരും ദത്ത് പോയി. സ്വദേശത്തേക്ക് ഏറ്റവും അധികം കുട്ടികളെ മതാപിതാക്കൾ തങ്ങളുടെ ജീവതത്തോടൊപ്പം മക്കളായി സ്വീകരിച്ചത് തമിഴ് നാട്ടിൽ നിന്നാണ് 19 പേർ. ഇതാദ്യമായാണ് ഒന്നര വര്‍ഷം പൂര്‍ത്തിയാകും മുമ്പേ ഇത്രയധികം കുട്ടികളെ സനാഥത്ത്വത്തിന്‍റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു. അമ്മത്തൊട്ടില്‍ വഴിയും മറ്റ് പലതരത്തിലും ലഭിക്കുന്ന കുരുന്നുകളെ വിവിധ പരിചരണ കേന്ദ്രങ്ങളില്‍ മതിയായ പരിചരണവും സുരക്ഷയും നല്‍കി ദത്ത് നല്‍കല്‍ പ്രക്രിയ വളരെ സുതാര്യമാക്കി ദൃതഗതിയില്‍ പൂര്‍ത്തീകരിച്ചതുകൊണ്ടാണ് ഇത്രയധികം കുട്ടികളെ കുട്ടികളില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ കൈമാറാന്‍ കഴിഞ്ഞതെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഇന്ത്യയ്ക്ക അകത്തു നിന്നും പുറത്തു നിന്നും കേന്ദ്ര അഡോപ്ഷന്‍ ഏജന്‍സിയായ കാര വഴിയാണ് ഓണ്‍ലൈനായി ദത്തെടുക്കല്‍ അപേക്ഷ നല്‍കുന്നത്. ഇതില്‍ മുന്‍ഗണനാക്രമ പ്രകാരം കാര നിർദ്ദേശ പ്രകാരം നിയമപരമായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് ദത്ത് നല്‍കുന്നത്.
വിദേശത്തേക്ക് അമേരിക്ക (അഞ്ച്),ഇറ്റലി (നാല്) ഡെന്‍മാര്‍ക്ക് (നാല്), യു.എ.ഇ- (മൂന്ന്) സ്വീഡൻ (ഒന്ന്)എന്നിങ്ങനെ പതിനേഴ് കുട്ടികളാണ് പറന്നത്. കേരളത്തില്‍ 49 പേരും മറ്റ് സംസ്ഥാനങ്ങളില്‍ ; തമിഴ്നാട് – 19 ആന്ധ്രാ പ്രദേശ് – 3, കര്‍ണ്ണാടക – 7, മഹാരാഷ്ട്ര-1, തെല്ലങ്കാന – 2 പശ്ചിമ ബംഗാൾ – 1, പോണ്ടിച്ചേരി -1 എന്നിങ്ങനെ 34പേര്‍ ദത്ത് പോയി. ആകെ ദത്ത് നല്‍കിയ കുട്ടികളില്‍ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്നുമാണ് എറ്റുവും കൂടുതൽ പോയത്. ഇതും ചരിത്രത്തില്‍ ആദ്യമായാണ്. ഉപേക്ഷിക്കുന്ന ബാല്യങ്ങളെ സ്വീകരിച്ച് പരിരക്ഷിക്കുവാന്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരിരക്ഷയ്ക്കായി എത്തുന്നതും തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്.
Also read:യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം
പ്രത്യേക ശേഷി വിഭാഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാന്‍ വിദേശ ദമ്പതികളൊടൊപ്പം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവരും താല്‍പര്യം കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എട്ട് കുട്ടികളെയാണ് ദമ്പതികള്‍ ഈ വര്‍ഷം സ്വീകരിച്ചത്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയതോടെയാണ് വിദേശത്തു നിന്നും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,മലപ്പുറം, കാസറഗോഡ് എന്നീ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ എറണാകുളം, പാലക്കാട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങള്‍, കോഴിക്കോട് പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രം, തിരുവനന്തപുരത്ത് പുതുതായി പണി കഴിപ്പിച്ച വീട് – ബാലികാ മന്ദിരം എന്നിവിടങ്ങളിലായി 217 കുട്ടികളാണ് നിലവില്‍ പരിചരണയിലുള്ളത് ഇവരില്‍ ഏതാനും പേർ കൂടി നടപടിക്രമങ്ങള്‍ അവസാനിച്ച് ഉടനെ ദത്ത് പോകും.
ബാക്കിയുള്ളവരുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിര്‍വഹിക്കുന്നത് സമിതിയാണ്. ശിശുദിന സ്റ്റാമ്പില്‍ നിന്നുള്ള വിറ്റു വരവും സുമനസുകളുടെ സംഭാവനയുമാണ് സമിതിയുടെ വരുമാനമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. അനാഥമെന്ന വാക്കും സങ്കല്‍പ്പവും മറന്ന് എല്ലാ പേരെയും സനാഥരാക്കാന്‍ പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യുക എന്ന പ്രചരണത്തിന്‍റെ ഭാഗമായി താരാട്ട് എന്ന പേരില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളം ഒരു ദത്തെടുക്കല്‍ സൗഹൃദ കേന്ദ്രമായി മാറ്റുന്നതിന് ജില്ലാതലങ്ങളില്‍ ദത്തെടുക്കല്‍ അവബോധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here