തിരുവനന്തപുരത്ത് എയർ ഗൺ ഉപയോഗിച്ച് വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനി ഷിനിയെ വീട്ടിലെത്തിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. സ്ത്രീയാണ് അക്രമം നടത്തിയതെന്ന് പൊലീസും ബന്ധുക്കളും പറഞ്ഞു. കൈയിൽ പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയാണ് നാഷണൽ ഹെൽത്ത്‌ മിഷനിലെ ജീവനക്കാരിയായ ഷിനിക്ക് നേരെ ചെമ്പകശ്ശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയ്നിലുള്ള വീട്ടിൽ എത്തി അക്രമി വെടിയുതിർത്തത്.

ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് അക്രമിയെത്തിയതത്. കൈയിൽ കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് രണ്ടുതവണയാണ് അക്രമി വെടിയുതിർത്തത്. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. തലയും മുഖവും മുഴുവൻ മറച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

Also Read: ‘കാണാനില്ലെന്ന് പരാതി ലഭിച്ച് രണ്ട് ദിവസത്തിനുശേഷം മൃതദേഹം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ…’; മുംബൈയിൽ കാണാതായ യുവതി കൊല്ലപ്പെട്ട നിലയിൽ

സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അക്രമി പാഴ്സൽ നൽകാൻ ഷിനി തന്നെ വരണമെന്ന് നിർബന്ധം പിടിച്ചതായി ബന്ധുക്കൾ പറയുന്നു. കാറിലാണ് അക്രമി എത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News