കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടറിന് പിന്നില്‍ ഇരുന്ന് സഞ്ചരിച്ചിരുന്ന ചുമത്ര സ്വദേശി മരിച്ചു. ചുമത്ര ബിനില്‍ നിവാസില്‍ ജി ദേവദാസ് (65) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കിഴക്കന്‍ മുത്തൂര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.
തിരുവല്ല നഗരത്തിലേക്ക് വരാനായി മറ്റൊരാളുടെ സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് സഞ്ചരിക്കവേ ദേവദാസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റാന്നി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ ദേവദാസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here