ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുപിയില്‍ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്സ്പ്രസിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് മന്‍ദരികന്‍ സ്വദേശി തൗഹിദ്(24) ആണ് മരിച്ചത്.
സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. അക്രമി സംഘം കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തൗഹിദിനെ മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു പൊലീസ് പറഞ്ഞു.
Also Read : ‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ
ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ്(20), തൗസിഫ്(27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം തൗഹിദ് വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്മാരായ താലിബ, തൗസിഫ് എന്നിവര്‍ നിഹാല്‍ഗഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. അക്രമി സംഘം ഇരുവരെയും ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദേരികനില്‍ താമസിക്കുന്ന 24 കാരനായ തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
യുവാവ് സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here