മനുഷ്യചങ്ങലയില്‍ ഒരു ലക്ഷം യുവജനങ്ങളെ അണിനിരത്തും: ഡിവൈഎഫ്‌ഐ

റെയില്‍വേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20 ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കുന്നു.

READ ALSO:സൗദിയിൽ വിവാഹം ചെയ്യണമെങ്കിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കണം

മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു ജില്ലാ കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.

READ ALSO:വെള്ളപ്പൊക്കത്തിൽ കുടുങ്ങി ആമിർഖാനും വിഷ്‌ണു വിശാലും; ഒടുവിൽ രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ്

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം നിനു, ദിപു പ്രേംനാഥ്, കെ.ഷഫീഖ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News