പഴംപൊരിക്ക് രുചിയില്ലെന്ന് പറഞ്ഞ് കത്തിക്കുത്ത്; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി

വർക്കലയിൽ പഴം പൊരിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി(38)നെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം.

ALSO READ: സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ ഉടൻ എത്തും

ചായക്കടയിൽ നിന്നും വാങ്ങിയ പഴംപൊരിക്ക് രുചി ഇല്ലെന്ന് പറഞ്ഞ് രാഹുൽ കട നടത്തിപ്പുകാരനോടു തർക്കിച്ചു. ഇതോടെ കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെടും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. സംഭവശേഷം പ്രതി വാഹനത്തിൽക്കയറി രക്ഷപ്പെട്ടു. കുത്തേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. അറസ്റ്റിലായ അൽത്താഫിന്റെ പേരിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News