അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്.
അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. മുമ്പ് അരിക്കൊമ്പനെ കാണാൻ മുമ്പ് തൃശൂരിൽ നിന്ന തേനിയിലേക്കെത്തിയ ആളായിരുന്നു രേവന്ദ്.ഇപ്പോഴിതാ അരിക്കൊമ്പനോടുള്ള ഇഷ്ടം കൊണ്ട് അരിക്കൊമ്പനെ തിരികെയെത്തിക്കാൻ വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഈ യുവാവ്.
Also Read: എ ഐ ക്യാമറയെ പറ്റിക്കാൻ നോക്കി;ഒടുവിൽ സംഭവിച്ചത്…
രേവദിന്റെ യാത്ര കാസർഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കണ്ട് ആവശ്യം അറിയിക്കുക കൂടിയാണ് ഒറ്റയാൾ പോരാട്ടത്തിൻ്റെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here