വിലക്കും പിഴയും; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടി

ചെന്നൈയിലെ മത്സരത്തിന് ശേഷം റഫറിമാരെ വിമര്‍ശിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍. ഒരു മത്സരത്തില്‍ നിന്നും വിലക്കും അമ്പതിനായിരം രൂപ പിഴയുമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ചുമത്തിയത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് നടപടി എടുത്തത്. ഇതോടെ പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തില്‍ വുകോമനോവിച്ചിന് ടീമിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ല. 14ാം തീയതിയാണ് മത്സരം.

ALSO READ:  ഡിസംബർ 19ന്‌ ‘ഇന്ത്യ’ കൂട്ടായ്‌മ 
യോഗം ദില്ലിയിൽ

മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ എടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നാക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നും അദ്ദേഹം തുറന്നടിക്കുകയായിരുന്നു.

ALSO READ:  ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നത് 33,000ത്തില്പരം നിയമനങ്ങൾ: വി ശിവൻകുട്ടി

ചെന്നൈയിനെതിരേ 3-3ന് സമനിലയില്‍ കലാശിച്ച മത്സരത്തില്‍ റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരേയും ചെന്നൈയിന്റെ രണ്ടാം ഗോള്‍ അനുവദിച്ചതിനെതിരേയുമായിരുന്നു വുകോമനോവിച്ചിന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News