ആലുവയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്. ഒരാളെക്കൂടി പ്രതിചേര്‍ത്തു. ഇതര സംസ്ഥാനക്കാരനായ മുഷ്താഖിനെയാണ് കേസില്‍ പ്രതിചേര്‍ത്തത്
കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഇല്ലെന്ന് മുഖ്യ പ്രതി ക്രിസ്റ്റല്‍രാജിനെ അറിയിച്ചത് ഇയാളാണെന്ന് പൊലീസ്. ക്രിസ്റ്റല്‍ മോഷ്ടിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്താന്‍ ഇടനിലക്കാനായി പ്രവര്‍ത്തിച്ചതും ഇയാളെന്നും പൊലീസ് പറഞ്ഞു.
Also Read: മലപ്പുറത്ത് നിന്ന് കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍
അതേസമയം, ക്രിസ്റ്റില്‍ രാജിനെതിരെ 12 കേസുകള്‍ എറണാകുളം ജില്ലയില്‍ മാത്രം പൊലീസ് കണ്ടെത്തി. സമീപകാലത്ത് പെരുമ്പാവൂര്‍ മേഖലയില്‍ വ്യാപകമായി മോഷണം പതിവായിരുന്നു. മോഷണം പോയ വീടുകളുടെ സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പ്രതിയായ ക്രിസ്റ്റില്‍ രാജുമായി സാമ്യമുള്ളതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read: ഷിബു എന്ന ആ കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു നടന്‍, അതും ഞാന്‍ ചോദിച്ചുവാങ്ങിയതാണ്: അപ്പാനി ശരത്ത്
ഈ മേഖലയില്‍ തന്നെയുള്ള മറ്റൊരു കുട്ടിയോട് ഇയാള്‍ അതിക്രമ ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് വീണ്ടും പോക്‌സോ കുറ്റം ചുമത്തിയത്. ഇതിനിടെ ക്രിസ്റ്റല്‍ രാജ് മോഷണമുതലുകള്‍ പങ്കുവച്ചിരുന്ന രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്റ്റില്‍ രാജ് മോഷ്ടിക്കുന്ന മോബൈല്‍ ഫോണുകള്‍ സ്ഥിരമായി വിറ്റിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. അതേസമയം, ശിശുക്ഷേമസമിതിയുമായി ചര്‍ച്ച ചെയ്തശേഷം അടുത്ത ആഴ്ചയോടെ കുട്ടി ആശുപത്രി വിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here