തൃശൂർ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ ചേർപ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൻ ആണ് പിടിയിലായത്. നാടുവിടാൻ ശ്രമിച്ച പ്രതിയെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.

ഫെബ്രുവരി 19ന് രാത്രിയാണ് പെൺ സുഹൃത്തിനെ കാണാനെത്തിയ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് നാല് പ്രതികളെ ഉത്തരാഖണ്ഡിൽ നിന്നും പിടികൂടി തൃശ്ശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്നാണ് മറ്റൊരു മുഖ്യപ്രതിയായ ഡിനോണിനെ ഇന്ന് ഉച്ചയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടുന്നത്.

പ്രതികളിൽ ഭൂരിഭാഗം പേരും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണ്. അന്യസംസ്ഥാനങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ നാടുവിടാനുള്ള പദ്ധതികൾ ഒരുക്കിതെന്നും പൊലീസ് പറയുന്നു. സംഭവം നടന്നതിനുശേഷം വിദേശത്തേക്ക് കടന്ന് ഒന്നാംപ്രതി രാഹുലിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News