മണിപ്പൂരിൽ കുക്കി യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.
നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ALSO READ: ‘മെയ്തേയികൾ മിസോറാം വിടണം’; മുന്നറിയിപ്പുമായി മുൻ വിഘടനവാദികൾ
സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി നടന്നിട്ടുണ്ടെന്ന് ബിജെപി കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. സംഘർഷം വീണ്ടും വ്യാപിക്കാതിരിക്കാൻ സായുധസേനകളും പോലീസും കനത്ത ജാഗ്രതയിലാണ്. കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീട് ജനക്കൂട്ടം ഇന്നലെ കത്തിച്ചിരുന്നു. സ്ത്രീകള്‍ അടക്കമുള്ളരാണ് പ്രതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തി വീട് കത്തിച്ചത്. ഇയാള്‍ക്കെതിരെ കുക്കി വിഭാഗത്തില്‍ നിന്നുള്ളവര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here