ഷിരൂരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; കണ്ടെത്തിയത് സ്ത്രീയുടെ മൃതദേഹം

ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർജുനായി തെരച്ചിൽ എട്ടാം ദിവസവും പുരോഗമിക്കവെയാണ് സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.

Also Read: ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ പേരിൽ വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കൊച്ചിയിൽ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

അതേസമയം, അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ കുടുംബം അതൃപ്തി അറിയിച്ചു. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല എന്ന് അർജുന്റെ അമ്മ പറഞ്ഞു. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ അവർക്ക് യാതൊന്നും ചെയ്യാനായില്ല എന്ന് അർജുന്റെ അമ്മ ഷീല മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

Also Read: അങ്ങനെ അതും പൊളിഞ്ഞു; ഷൊര്‍ണൂര്‍-ചെറുതുരുത്തി-കൊച്ചിന്‍പാലം നിര്‍മിച്ചത് പൊതുമരാമത്ത് വകുപ്പാണെന്ന് വ്യാജപ്രചാരണം, വസ്തുതകള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News