ഖത്തറിലെ മന്‍സൂറയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കാസര്‍കോഡ് പുളിക്കൂര്‍ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റി.
നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍ എന്നിവരാണ് നേരത്തേ മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here