കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു

കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് ദേഹത്ത് 90% പൊള്ളലേറ്റിരുന്നു.

ALSO READ: എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

സ്‌ഫോടനത്തിൽ ഇതുവരെ 3 പേരാണ് മരിച്ചത്. തൊടുപുഴ കാളിയാർ സ്വദേശിനി കുമാരി, പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലയോണ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. ദില്ലിയിൽ നിന്നെത്തിയ എൻ എസ് ജി സംഘവും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും. എൻ ഐ എ സംഘം ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.

ALSO READ: “ദേശീയ ഗാനം പാടരുത്, മറ്റുള്ളവരെ സ്‌നേഹിക്കരുത്; യഹോവ സാക്ഷികള്‍ രാജ്യ ദ്രോഹികള്‍”: കീഴടങ്ങുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവുമായി ഡൊമിനിക് മാര്‍ട്ടിന്‍

അതേസമയം, കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റ് 41 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റ നാല് പേരെ ഡിസ്ചാർജ് ചെയ്‌തെന്നും 17 പേര്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: ‘കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതും’; എം എ ബേബി

കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും സംഭവത്തില്‍ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്കാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും നിയമപരമായ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News