കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

കളമശ്ശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. മലയാറ്റൂർ സ്വദേശി പ്രവീൺ (24) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

Also Read; ഓട്ടിസം ബാധിച്ച പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

സ്ഫോടനത്തിൽ പരുക്കേറ്റ് നേരത്തെ മരിച്ച സാലിയുടെ മകനും പന്ത്രണ്ടു വയസുകാരിയായ ലിബിനയുടെ സഹോദരനുമാണ് പ്രവീൺ. സ്ഫോടനം നടന്ന ശേഷം അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രവീൺ. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന്റെ ശരീരത്തിലേക്ക് തീ പടർന്നത്.

പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ പരുക്കേറ്റിരുന്നു. സാലിയും മക്കളായ ലിബ്ന, പ്രവീൺ, രാഹുൽ എന്നിവർ ഒന്നിച്ചാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. സ്വകാര്യ കപ്പലിൽ ജീവനക്കാരനായിരുന്നു പ്രവീൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News