മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാംങ്‌പോക്പിയിലെ സദര്‍ ഹില്‍സിലാണ് വെടിവയ്പ്പുണ്ടായത്. ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്ന വളന്‍റിയറായ കുക്കി വിഭാഗത്തില്‍നിന്നുള്ളയാളാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ റോഡ് ഉപരോധം തുടങ്ങിയ കുക്കി വിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. 12 മണിക്കൂര്‍ സമ്പൂര്‍ണ അടച്ചില്‍ മേഖലയില്‍ പ്രഖ്യാപിച്ചു. വെടിവെപ്പിനെതുടർന്ന് സ്ത്രീകളെയും കുട്ടികളെയും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Also Read; കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ‘വർഗീയ ടീച്ചറമ്മയെന്ന്’ ഫേസ്ബുക് പോസ്റ്റ്

കഴിഞ്ഞ ദിവസം ബിഷ്ണുപൂരിലുണ്ടായ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാർ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂരിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നതിനു ശേഷംഇതുവരെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. ബൂത്ത് പിടിത്തവും സംഘര്‍ഷവുമുണ്ടായ ഔട്ടര്‍ മണിപ്പുര്‍ ലോക്സഭ മണ്ഡലത്തിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിങ് നടക്കാനിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Also Read; ‘ദുഷ്പ്രചാരണങ്ങൾ നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു’, വിഷലിപ്‌ത വാക്കുകൾക്ക് പിറകിൽ ഇന്നലെ മുളച്ച മാങ്കൂട്ടങ്ങൾ: ഷാഫിക്കും രാഹുലിനുമെതിരെ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here