കർഷക സമരം; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

കർഷക സമരത്തിനിടെ ഒരു കർഷകൻക്കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബൽദേവ് സിങ്ങാണ് മരിച്ചത്. രണ്ടാം കർഷക സമരം തുടങ്ങി 26 ദിവസം പിന്നിടുമ്പോൾ ഏഴുകർഷകർ ഇതുവരെ മരിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഖനൗരി ശംഭു അതിർത്തികളിൽ കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലാണ് കർഷകർ.

Also Read: എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്: സീതാറാം യെച്ചൂരി

അതേസമയം, സമരത്തിൽ നേരത്തെ കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും. എഫ്‌ഐആര്‍ പോലും കേസില്‍ രജിസ്റ്റര്‍ ചെയ്തില്ല, യുവ കര്‍ഷകന് നീതി നേടിയെടുക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരും. കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Also Read: ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിന്റെ പിൻബലമാവുന്നത്, ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News