മുതലപ്പൊഴിയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരെ മുതലപ്പൊഴിയില്‍ മീന്‍പിടുത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സുരേഷ് ഫെര്‍ണാണ്ടസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാവിക സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ പുലിമുട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്.

Also read- മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് ഇന്നലെ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള ”പരലോക മാതാ’ വള്ളം മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിക്കുമ്പോള്‍ ശക്തമായ തിരമാലയില്‍പ്പെടുകയായിരുന്നു.

Also Read- നേപ്പാളിൽ ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി

നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മറ്റുള്ളവരെ കണ്ടെത്താന്‍ തീര സംരക്ഷണ സേന, നാവിക സേന, മുങ്ങല്‍ വിദഗ്ധര്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News