കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു ജോർജ് മരിച്ചത്

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54)ആണ് മരിച്ചത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 15 ആയി.പത്തനംതിട്ട ജില്ലയിൽ 5 പേർ മരിച്ചു.

ALSO READ: കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി കെ ടി ജലീൽ എംഎൽഎയും മന്ത്രി എം ബി രാജേഷും

മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് എന്നിവരാണ് മരിച്ചത്. തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ,തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ്,തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ മരിച്ചവരിൽ തിരിച്ചറിഞ്ഞ മലയാളികൾ.

ALSO READ: നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും കോൺഗ്രസ് പ്രവർത്തകരുടെ ഫ്ലക്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News