താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തകര്‍ക്കത്തിന്റെ പേരില്‍ താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷൻ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. എറണാകുളം കൊട്ടേഷന്‍ സംഘത്തില്‍പെട്ട എറണാകുളം പൂണിത്തുറ പാലായില്‍ ശിവസദനം വീട്ടില്‍ അരുണ്‍ ശിവദാസ്(30) ആണ് മുംബൈ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

also read; ഹനുമാനെ ഒരു സൂപ്പർ ഹീറോ ആയാണ് അവതരിപ്പിച്ചത്, ഊമയുടെ വേഷം നൽകിയാൽ ചെയ്തേനെ; ഹോളിവുഡ് സിനിമയിലെ അവസരം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഷാരൂഖ്ഖാൻ

തച്ചംപൊയില്‍ അവേലം മുരിങ്ങംപുറായില്‍ മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം തടങ്കലില്‍ പാര്‍പ്പിച്ച കേസിലെ പ്രതിയായ അരുണ്‍ മല്യേഷ്യയിലേക്ക് കടക്കാനായി മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ലുക്ക് ഔട് നോട്ടീസ് പ്രകാരം പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

also read; അഴിമതികളിൽ മുങ്ങി നിൽക്കുകയാണ്; രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണം ; അസം മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News