കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ ബാധിച്ചത്. നിപ ബാധിച്ച് മരിച്ചവരുമായി സമ്പർക്കം ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സമ്പർക്കം ഉണ്ടായത്.ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.

നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.ആരോഗ്യ മന്ത്രിയുടെ ഓഫീസ്‌ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4 ആയി

ALSO READ:സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

അതേസമയം നിപാ വൈറസ് രോഗം സംശയിക്കുന്ന 30 പേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്‌. ഒരു ഡോക്ടർക്ക്‌ രോഗലക്ഷണമുണ്ട്‌. നിപ പ്രതിരോധ പ്രവർത്തക ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത തല യോഗം ഇന്ന് ചേരും. കേന്ദ്ര സംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്‌.കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവാണ്‌.

ALSO READ:പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവം; 8 പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News