പേരാമ്പ്ര സ്വദേശി അനുവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

പേരാമ്പ്ര സ്വദേശി അനുവിൻ്റെ കൊലപാതകതത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ ഒന്നാം പ്രതി മുജീബിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെത്തിച്ചിരുന്നു. ഒന്നാം പ്രതി മുജീബ് കവർന്ന സ്വർണ്ണം വിൽക്കാൻ സഹായിച്ച ആളാണ് അബൂബക്കറെന്നാണ് പൊലീസ് പറയുന്നത്. അനുവിൻ്റെ മരണം കൊലപാതകകമെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Also Read: ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിക്ക് വോട്ടുമറിക്കാന്‍ ഒത്തുകളി; കോണ്‍ഗ്രസ് നേതാവിന്റെ സംഭാഷണം കൈരളി ന്യൂസിന്

വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങിയ അനു ഭർത്താവിൻ്റെ അടുത്ത് ധൃതിപ്പെട്ട് പോകുന്നത് കണ്ട പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് കൊണ്ട് പോയ ശേഷം തോട്ടിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കവർന്ന മാലയും മറ്റ് സ്വർണാഭരങ്ങളും കൊണ്ടോട്ടി സ്വദേശി അബൂബക്കറിൻ്റെ സഹായത്തോടെ വിൽക്കുകയായിരുന്നു. ശരീരത്തിൽ മർദനമേറ്റിരുന്നതായുള്ള പോസ്റ്റ മോർട്ടം റിപ്പോർട്ടും കേസിൽ നിർണായക വഴിത്തിരിവായി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് മുജീബും തുടർന്ന് അബൂബക്കറും പൊലീസ് പിടിയിലായ്ത്. ബലാത്സംഗം ഉൾപ്പെടെ 55 ഓളം കേസുകളിൽ മുജീബ് പ്രതിയാണ്.

Also Read: വിവരം സൈറ്റിൽ ചേർത്തില്ല; ചോദിച്ചിട്ടും നൽകിയില്ല; പിഎസ്‌സിയോട് വിശദീകരണം തേടി വിവരാവകാശ കമ്മിഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News