കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വയനാട് ചീരാല്‍ സ്വദേശി കെജെ ജോബിനെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എംഡിഎംഎ വെപ്പിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷയെയും, 10,000 രൂപ വാങ്ങി കാറില്‍ എംഡിഎംഎ വെച്ച ബാദുഷയുടെ സുഹൃത്തായ പിഎം മോന്‍സിയെയും പൊലീസ് പിടികൂടിയിരുന്നു.
Also Read; ‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാകുകയും, ദമ്പതികളെ ഫോണില്‍ വിളിച്ച് മൂന്നാംമൈലില്‍ എത്തിക്കുകയും ചെയ്തയാളാണ് ജോബിന്‍. പിടിയിലായ മൂന്ന് പേരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇക്കഴിഞ്ഞ മാർച്ച് 17 -ന് വൈകിട്ടാണ് സംഭവം. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ വില്‍പനക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച ശേഷം പൊലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനാണ് ശ്രമം നടന്നത്.
Also Read; ഡിവൈഡറിലിടിച്ച് എസ്‌യുവി മലക്കംമറിഞ്ഞു, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ
എന്നാല്‍, പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ദമ്പതികളുടെ നിരപരാധിത്വം ബോധ്യമാകുകയും കാറില്‍ എംഡിഎംഎ വെച്ച മോന്‍സിയെ പിടികൂടുകയുമായിരുന്നു. ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മോന്‍സി എംഡിഎംഎ ഒളിപ്പിച്ചുവെച്ചത്. കാറില്‍ നിന്ന് 11.13 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. തുടര്‍ന്ന് നടന്ന പൊലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബാദുഷയെ ചെന്നൈയില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 5 -ന് പിടികൂടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here