പാർലമെന്റ് അതിക്രമം; 4 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി

പാർലമെന്റ് അതിക്രമത്തിൽ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി. കർണാടകയിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ സായ് കൃഷ്ണയെയാണ് കസ്റ്റഡിയിലെടുത്തത്. മനോരഞ്ചൻ, നീലം, അമോൾ, സാഗർ ശർമ എന്നിവരുടെ കസ്റ്റഡിയാണ് ഇന്ന് അവസാനിക്കുക. മനോരഞ്ജന്റെ റൂം മേറ്റായിരുന്ന സായ് കൃഷ്ണ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. മനോരഞ്ജന്റെ ഡയറിയിൽ നിന്നാണ് സായ് കൃഷ്ണയുടെ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇയാൾ കർണാടക വിദ്യാഗിരി സ്വദേശിയാണ്.

Also Read; എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു

അതേസമയം പ്രതികളെ ഇന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും. പ്രതികളെ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

Also Read; ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; മൃതദേഹം കനാലില്‍ തള്ളി 52കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News