ചേലക്കരയിൽ കാട്ടാനയെ കൊന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി.ഈച്ച ജോണി എന്ന് വിളിക്കുന്ന പല സ്വദേശിയായ ജോണി ആണ് പിടിയിലായത് . വനം വകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോണിയുടെ പാലായിലുള്ള വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . കേസിൽ രണ്ടു പ്രതികൾ നാലു ദിവസം മുൻപ് മച്ചാട് ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു.

also read :ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡൽഹിയിലും ഉത്തരാഖണ്ഡും ഹിമാചലിലും ഇന്ന് ഓറഞ്ച് അലർട്ട്

ജൂലൈ 14 നാണ് മണിയൻ ചിറ റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ ആനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ കൊമ്പ് വിൽക്കാനും പദ്ധതിയുണ്ടായിരുന്നു . ഈ കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തെ പൊലീസ് ആദ്യം പിടികൂടി . പിന്നാലെയാണ് മുഖ്യ പ്രതിയും സ്ഥലം ഉടമയുമായ റോയിയും കൂട്ടാളി ജോബിയും കീഴടങ്ങുന്നത്.

also read:സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിവരമറിഞ്ഞ് കേക്ക് വാങ്ങാന്‍ പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News